2013, സെപ്റ്റംബർ 26, വ്യാഴാഴ്‌ച

ഒരു തമാശക്ക് കുറച്ചു പൂവുകള്‍

വെറുതെ ഒരു തമാശക്ക് കുറച്ചു പൂവുകള്‍ 











2012, ഒക്‌ടോബർ 31, ബുധനാഴ്‌ച

രാത്രി സൂര്യന്‍ ഉദിച്ചാല്‍ ...????

സമയം അര്‍ദ്ധ രാത്രി കഴിഞ്ഞു രണ്ടു മണിക്കൂര്‍ ..അതായതു രണ്ടു മണി .. ഞാനും എന്റെ ഒരു സുഹ്രത്തും കൂടി ജോലി കഴിഞ്ഞു അരിപ്ര സിറ്റിയിലെ ബസ്‌ സ്ടാണ്ട് . ചെ .. ബസ്‌ സ്റൊപിന്റെ അടുത്തുള്ള കലുങ്കില്‍ ഇരുന്നു രോട്ടിലോട്ടു വെറുതെ നോക്കി കൊണ്ടിരിക്കുന്ന സമയം .. സത്യമായും റോട്ടില്‍ തന്നെ ആയിരിന്നു നോട്ടം !! ആ നേരത്ത് ബസ്‌ സ്റ്റോപ്പില്‍ സ്കൂള്‍ കുട്ടികള്‍ ഒന്നും ഇല്ലായിരിന്നു .. വിജനമായ്‌ റോഡ്‌ ... ഒരു മോട്ടോര്‍ സൈകിളില്‍ രണ്ടു പേര്‍ അതി വേഗം ഓടിച്ചു പോയി ... രണ്ടു മിനുട്ട് കഴിഞ്ഞപ്പോള്‍ അവര്‍ തിരിച്ചു ഇങ്ങോട്ട് തന്നെ .... കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും അങ്ങോട്ട്‌ തന്നെ ... എന്റെ മനസിലെ ചെറിയ ഒരു ഭയം ... ഞാന്‍ വലിയ ധൈര്യശാലി ഒക്കെ ആണെന്നാണ്‌ എന്റെ വിജാരം ..അത് വെറും വിചാരമായിരിന്നു എന്ന് എനിക്ക് മനസിലായത് ഇപ്പോഴാണ് എന്തോ പ്രശ്നം ഉണ്ട് ...മുങ്ങണോ എന്നാ കാര്യത്തിനു വേണ്ടി ഞങ്ങള്‍ അഗാതമായി ചിന്തിച്ചു കൊണ്ടിരിക്കുമ്പോള്‍ അവര്‍ വീണ്ടും വന്നു ... ഇപ്പ്രാവശ്യം അവര്‍ ഞങ്ങളുടെ മുന്നില്‍ നിര്‍ത്തി " നിങ്ങള്‍ ഇവിടെ ഉള്ളവര്‍ ആണോ ??" അതെ ..എന്താ പ്രശ്നം ?? നട്ടെല്ല് നിവര്‍ത്തി ഉത്തരം !! " ഒരു സഹയം വേണം...... " നട്ട പാതിരാക്ക് എന്ത് സഹായം എന്നാലോചിച്ചു നില്‍ക്കുമ്പോള്‍ ദെ വരുന്ന ബാക്കി .... " ഞങ്ങള്‍ മൂന്നു പേര്‍ ഉണ്ടായിരിന്നു..." രണ്ടെണ്ണം അല്ലെ കാനുന്നുല്ലോ എന്നാ എന്റെ സംശയം " മറ്റവനെ അവിടെ കുറെ അണ്ണന്മാര്‍ പിടിച്ചു വെച്ചിട്ടുണ്ട് ... അവനെ രക്ഷ പെടുത്തണം " അണ്ണന്മാര്‍ എന്നാല്‍ അവര്‍ ഉദ്ദേശിച്ചത് തമിഴന്മാര്‍ ഇപ്പോള്‍ നില്‍ക്കുനന്തിനു ഒരു 200 മീറ്റര്‍ അപ്പുറത്തായി ഒരു കുന്നു ഉണ്ട ...എല്ലാവര്‍ഷവും അവിടെ കുറെ തമിഴന്മാര്‍ വരും ..ശില്പങ്ങള്‍ ഒക്കെ ഉണ്ടാക്കി വില്‍ക്കല്‍ ആണ് അവരുടെ ജോലി ..അവരാണ് പിടിച്ചത് എന്ന് ... ഞങ്ങള്‍ക്ക് തിരുമാനം എടുക്കാന്‍ വലിയ സമയം ഒന്നും വേണ്ടി വന്നില്ല ... നോ രക്ഷ ...ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന് തുറന്നു പറഞ്ഞു അവരെ വിട്ടു " എന്തായാലും വേണ്ടില്ല ..അവനെ കൊണ്ടേ പോരണം എന്ന് സ്വയം പറഞ്ഞു അവര്‍ വീണ്ടും പോയി ... എന്റെ തലയില്‍ ബള്‍ബ്‌ കത്തി ... വെറുതെ റോട്ടിലൂടെ പോരുന്ന ഒരുത്തനെ അവര്‍ പിടിച്ചു വെച്ച് എന്നൊക്കെ പറഞ്ഞാല്‍ എങ്ങിനെ വിശ്വസിക്കും ... അവരൊക്കെ അവിടെ കുന്നില്‍ മുകളില്‍ ആണ് അങ്ങോട്ട്‌ പോകാതെ ഒരിക്കലും .... .. സംഗതി എന്താണെന്നു എനിക്ക് എന്റെ സുഹുര്തിനും മനസ്സിലായി ..ഞങ്ങള്‍ അങ്ങോട്ട്‌ വെച്ച് പിടിച്ചു.. ഒരു വളവു കഴിഞ്ഞു ദൂരെ നിന്ന് നോക്കുപോഴേ ഒരു സമ്മേളനത്തിനുള്ള ആളുകള്‍ റോട്ടില്‍ .. സംഗതി എന്തോ പന്തികെടാണ് എന്ന് മനസ്സ് മന്ത്രിച്ചപ്പോഴേക്കും പിടിത്തം വീണു ഞങ്ങള്‍ അവിടെ എത്തിയപ്പോഴേക്കും തമിഴന്മാര്‍ വണ്ടി പിടിച്ചു .... നിര്‍ത്തിച്ചു ... എല്ലാ തമിഴന്മാരും ഞങ്ങളുടെ നേരെ .. തല്ലാന്‍ റെഡി ആയി ഓടി വരുന്നു ... എന്റെ ദൈവേ ... ആകെ ഇളകി നില്‍ക്കുന്ന അണ്ണന്മാരും ..നാട്ടുകാരും ..എന്റെ സകല മാനവും പോയല്ലോ റബ്ബേ .. ജീവിതത്തില്‍ ആദ്യമായി കൂട്ട അടി വാങ്ങാന്‍ പോകുന്നല്ലോ ... എല്ലാരും കൂടി കൈ വെച്ചാല്‍ ഈ ഈ എന്റെ ശരീരം താങ്ങുമോ ??? നാടുകാരുടെ വിചാരം പോലും ഞങ്ങള്‍ ആണ് രണ്ടു പേര്‍ എന്നായി... ആ പരമ തെണ്ടികളുടെ വണ്ടിയും ബജാജ് കാലിബര്‍ ..ഞങ്ങളുടെ വണ്ടിയും കാലിബര്‍ .. അണ്ണന്‍ മാര്‍ക്ക് ആകെ കൂടെ കണ്ടത് ഒരു നോക്ക് അവരുടെ വണ്ടി .. രണ്ടും ഒരേ വണ്ടി ... അടി ഇപ്പൊ വരുംമല്ലോ എന്നോര്‍ത്ത് ഇരുക്കുംപോഴാനു സ്നേഹമുള്ള ഒരുത്തന്‍ വന്നു ഇവരല്ല എന്ന് പറഞ്ഞത് .. ഹാവൂ രക്ഷ പെട്ട് !!. അവരുടെ ബൈക്കിന്റെ നമ്പര്‍ പ്ലേറ്റില്‍ ചെറിയ ഒരു പൊട്ടു ഉണ്ടായിരിന്നത് കൊണ്ട് രക്ഷപെട്ടു ... നാടുകാരുടെ ഇടയില്‍ രക്ഷ പെട്ട് ..ബട്ട്‌ അവര്‍ക്ക് വീണ്ടും സംശയം .. രാത്രി രണ്ടു മണിക്ക് ഇവരെന്താ റോട്ടിലൂടെ കറങ്ങുന്നത് ...അതും എന്റെ പേര് .. കുടുംബം ..വാപ്പ ... പടച്ചോനെ എന്റെ വാപ്പന്റെ പേര് കൂടി !! എന്നെ കുറിച്ച് നാടുകര്‍ക്ക് നല്ല അഭിപ്രയ്മില്ലെന്കിലും എന്റെ വാപ്പാനെ അവര്‍ക്കൊക്കെ വലിയ അഭിപ്രായം ആണ്,... ഞങ്ങളുടെ മനം രക്ഷിക്കാന്‍ അത് വരെ രഹസ്യമാക്കി വെച്ച ... ആരും അറിയരുത് എന്ന് ആഗ്രഹിച്ച ,,, ഞങ്ങള്‍ ചെയ്തു കൊണ്ടി രിക്കുന്ന ജോലി എല്ലാവരെയും അറിയിക്കേണ്ടി വന്നു .... പാവം ഞങ്ങള്‍ !! നോട്ട് ... അവര്‍ എന്ത് കാണിക്കാന്‍ ശ്രമിചിട്ടാണ് പിടിച്ചത് എന്ന് നിങ്ങള്ക്ക് ഊഹിച്ചു മനസിലാക്കാന്‍ കഴിയും എന്ന് കരുതുന്നു ... കരുതിയവര്‍ കരുതിയാല്‍ മതി ..പിടിക്കപെട്ട പാവത്തിന് നല്ലവണ്ണം കിട്ടി . ..ഐ മീന്‍ അടി ..പള്ള നിറച്ചു അടികിട്ടി .. അപ്പോഴും തമിഴന്മാരുടെ വിജാരം അവര്‍ മോഷ്ടിക്കാന്‍ വനന്താണ് എന്നാണു ...പാവം കള്ളന്മാര്‍ ...പണമല്ല മോഷ്ടിക്കാന്‍ വന്നത് എന്ന് അണ്ണന്മാര്‍ മനസ്സിലാക്കിയില്ലല്ലോ ..??? തെറ്റുകള്‍ ചൂണ്ടി കാണിക്കുക ...പ്ലീസ്‌ ..ഇതൊക്കെ വെറും ഒരു ചവറു ആണ് ... എല്ലാര്‍ക്കും ഇല്ലേ ആഗ്രഹങ്ങള്‍ ..ഒരു ബെര്‍ളി ഒക്കെ ആയില്ലെങ്കിലും ........

2010, ഓഗസ്റ്റ് 19, വ്യാഴാഴ്‌ച

എന്റെ നഷ്ട പ്രണയം


സ്വപ്നങ്ങള്ക്ക് ചിറകു മുളച്ചു അപ്പുപ്പന്‍ താടി കണക്കെ പറന്നു നടക്കുന്ന സമയം !
അന്നാണ് ഞാന്‍ അവളെ ആദ്യമായി കണ്ടത് ,ഒരു ചെറിയ പുഞ്ചിരി തന്നു അവള്‍ എന്നെ കടന്നു പോയി ..
കണ്ണില്‍ നിന്നും മറയുന്നത് വരെ ഞാന്‍ അവളെ തന്നെ നോക്കികൊണ്ടിരിന്നു .ഇടക്കിടക്കെ അവളും എന്നെ പുറം തിരിഞ്ഞു നോക്കുന്നുണ്ടായിരിന്നു .
ആശകള്ക്കും ആഗ്രഹങ്ങള്ക്കും ചിറകു മുളച്ചു ,പ്രണയത്തിനെ ആ സുഖം എന്തെന്നു ഞാനും അനുഭവിക്കാന്‍ തുടങ്ങി ..
മനസ്സില്‍ എന്തൊക്കെയോ സംഭവിക്കുന്നത് പോലെ എനിക്ക് തോന്നി ,പ്രണയം ഇത്രക്കും മധുരമായിരിക്കും എന്ന് ഞാന്‍ മനസ്സിലാക്കിയ നിമിഷം ,ഞാനും എന്തൊക്കെയോ ആയി എന്ന് എന്റെ മനസ്സ് എന്നോട് മന്ത്രിച്ചു കൊണ്ടിരിന്നു ...
പിറ്റേ ദിവസം അവളെ കാണുന്നതിനു വേണ്ടി രാവിലെ തന്നെ ഞാന്‍ റോഡില്‍ ഇറങ്ങി നിന്ന് ,എപ്പോളാണ് അവള്‍ സ്കൂളിലേക്ക് പോകുക എന്നറിയില്ലല്ലോ ?
രാവിലെ മുതല്‍ ബസ് സ്റൊപ്പിനു എതിര്‍ വശത്ത് ഞാന്‍ കണ്ണില്‍ എണ്ണ ഒഴിച്ച് അവളെ കാത്തു നിന്നു, അന്നൊരു ബുധനാഴ്ച ആയിരിന്നു സ്കൂള്‍ യൂണിഫോം ഇല്ലാതെ അവള്‍ കൊച്ചു സുന്ദരിയായി വരുന്നത് കണ്ടപ്പോള്‍ എന്റെ ഹൃദയം തുള്ളി ചാടി .ആരും കാണാതെ ഞാന്‍ അവള്ക്കു ഒരു ചെറു പുഞ്ചിരി സമ്മാനിച്ചു ,അവള്‍ എനിക്കും !!!!
പിന്നെ അതെന്റെ ഒരു ശീലമായി ,ദിവസവും രാവിലെ ഒരു നോട്ടം .ഒരു പുഞ്ചിരി !!
അവസാനം എനിക്ക് മനസ്സിലായി ,പ്രേമ പനി എനിക്കും പിടിച്ചു എന്ന് !!!!
ഓരോ ദിവസവും വളരെ പെട്ടെന്ന് നീങ്ങി കൊണ്ടിരിന്നു ,
ദിവസങ്ങള്‍ നീങ്ങി കൊണ്ടേ ഇരിന്നു ,ഞങ്ങലക്ക് ഇടയിലെ പ്രേമ (?) പുരോഗതി ഒന്നും കാണുന്നില്ല .ദിവസവും ഒരു നോട്ടം ,ഒരു ചിരി ,ഇതില്‍ അപ്പുറം ഒന്നും കാണുന്നില്ല
ഇതെന്തൊരു പ്രേമം ?
ഇതിങ്ങനെ പോയിട്ട് കാര്യം ഇല്ല എന്നെനിക്കു മനസ്സിലായി ,എന്റെ വിശുദ്ധ പ്രണയം ഒളിപ്പിച്ചു വെക്കനുല്ലതല്ല എന്ന് എന്റെ മനസ്സു പറഞ്ഞു ,നീ അവളെ അറിയിക്കു ...
അങ്ങിനെ ഞാന്‍ അവളെ അറിയിക്കാന്‍ തിരുമാനിച്ചു ,അതിനു ഒരു വഴിയും ഇല്ല .റോഡിനു അപ്പുറവും ഇപ്പുറവും നില്ക്കു ന്ന രണ്ടു പ്രണയ ജോടികള്‍ .....
സംസാരിക്കനാനെകില്‍ ഒരു വഴിയും കാണുന്നില്ല ,..എങ്ങിനെ എന്റെ പ്രേമം അറിയിക്കും ???
അങ്ങിനെ ഞാന്‍ ഒരു പ്രണയം ലേഖനം എഴുതി ..
എങ്ങിനെ കൊടുക്കും എന്നുള്ളത് മറ്റൊരു പ്രശ്നം ആയി മുന്നില്‍ ....
ആയിടക്കാണ് എന്റെ ഒരു കൂടുകാരന്റെ പ്രണയം ഞാന്‍ മനസ്സിലാക്കിയത് ,അവന്റെ കാമുകി വശം ഞാന്‍ എന്റെ പ്രണയ ലേഖനം കൊടുത്തയച്ചു ......

അതിന്റെ മറുപടിക്ക് വേണ്ടി അതിക ദിവസം കാത്തിരിക്കേണ്ടി വന്നില്ല ...
വളരെ പെട്ടെന്ന് തന്നെ മറുപടി വന്നു ....

അവള്‍ക്ക് ആലോചിക്കാന്‍ പോലും സമയം എടുത്തില്ല എന്നത് എന്നെ അല്ബുധപെടുത്തി !!!!
ഇത്രക്കും ക്രൂരമായി ,അഹങ്കരതോട് അവള്‍ എന്നെ ഇഷ്ടമല്ല എന്ന് അറിയിച്ചപ്പോള്‍ എന്റെ ചങ്ക് കലങ്ങി പോയി !!!!!
എന്റെ നഷ്ട പ്രണയത്തെ ഓര്ത്തു ഞാന്‍ ഒരു വിരഹ ഗാനം പാടണം എന്ന് കരുതി .
അതും നടന്നില്ല ,കാരണം ....
എനിക്ക് പാടാന്‍ അറിയില്ലയിരിന്ന്
( ഇതെന്റെ ജീവിതത്തില്‍ നടന്ന സംഭവം അല്ല ..പാവം എന്റെ കൂട്ടുകാരന്‍ ..............................................
ബു ഹ ഹ ഹ ഹ .....കടപ്പാട് അഫ്സല്‍ @ ലവ് കൂട്ടം )
ഫ്ലാഷ് ബാക്ക് ...
വര്ഷഷങ്ങള്ക്കു. ശേഷം ഞാന്‍ അവളെ കണ്ടപ്പോളും അവളുടെ മുഖത്ത് ആ നാണം കലര്ന്ന. പുഞ്ചിരി ഉണ്ടായിരിന്നു .
എനിക്കരിയില്ലായിരിന്നു എന്തേ അവള്‍ എന്നെ ഇഷ്ടപെടാതിരിന്നത് എന്ന് .,
അത് ഇന്നും ഒരു ചോദ്യ ചിഹ്നം ആയി എന്റെ മുന്നില്‍ കിടക്കുന്നു ...,
അറിയുന്നവര്‍ പറഞ്ഞു തരൂ .........

2009, സെപ്റ്റംബർ 19, ശനിയാഴ്‌ച

ഞെട്ടിപ്പിക്കുന്ന ഒരു സത്യം

ഒരു പാടു പേരുടെ ബ്ലോഗുകള്‍ വായിച്ചപ്പോള്‍ തോന്നിയ ഒരു വലിയ അത്യാഗ്രഹമാണ് എന്നെങ്കിലും എനിക്കും സ്വന്തമായി ഒരു ബ്ലോഗ് എഴുതണം എന്ന് .
വിഷയ ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ അകപ്പെട്ടു കാലങ്ങള്‍ നീണ്ട കാത്തിരിപ്പിന്റെ അവസാനം ഞാന്‍ ആ കടും കൈ തന്നെ ചെയ്യാന്‍ തിരുമാനിച്ചു .സഹിച്ചേ പറ്റു!!!!
എനിക്കും ഒരു ബ്ലോഗ് സ്വന്തമായി ഉണ്ടാക്കണം എന്ന എന്റെ ആഗ്രഹം ഒരായിരം തവണ മനസ്സില്‍ ഇട്ടു ഉറപ്പിച്ചു . പക്ഷെ ! വീണ്ടും വീണ്ടും വിഷയ ദാരിദ്ര്യം തന്നെ വലിയ ഒരു പ്രശ്നമായി എന്റെ നേരെ നോക്കി ഭയപ്പെടുത്തുന്നു . എന്ക്കെന്തു ചെയ്യാന്‍ കഴിയും ? ഒന്നുമില്ല !!
അവസാനം ഒരു പാടു ആലോചനകള്‍ക്കൊടുവില്‍ ഞാന്‍ എന്റെ തിരുമാനം പുനഃ പരിശോധനയ്ക്ക്‌ വിട്ടു ,
നീണ്ട കാത്തിരിപ്പിനൊടുവില്‍ അതിന്റെ ഫലം എത്തി . അതെന്നെ വല്ലാതെ തളര്‍ത്തി !! എനിക്കതൊരു വല്ലാത്ത ഞെട്ടല്‍ ഉളവാക്കി ! നിങ്ങള്ക്ക് സന്തോഷവും !!
ഞാന്‍ അങ്ങിനെ എന്റെ മനസ്സില്‍ താലോലിച്ചു കൊണ്ടു നടന്ന ഒരു ജീവിത അഭിലാശത്തെ ഉപേക്ഷിക്കാന്‍ തിരുമാനിച്ചു .
"അണ്ണന്‍ കുഞ്ഞിനു ആനയെ പോലെ ആകാന്‍ കഴിയില്ലല്ലോ ? "
അങ്ങിനെ ഞാന്‍ ആ ഞെട്ടിക്കുന്ന സത്യം തിരിച്ചറിഞ്ഞു .
" എനിക്ക് ഈ ജന്മത്തില്‍ ഒരു ബ്ലോഗ് എഴുതാന്‍ കഴിയില്ല എന്ന ഞെട്ടിക്കുന്ന സത്യം !!!!!!!!!!!!!"