2010, ഓഗസ്റ്റ് 19, വ്യാഴാഴ്‌ച

എന്റെ നഷ്ട പ്രണയം


സ്വപ്നങ്ങള്ക്ക് ചിറകു മുളച്ചു അപ്പുപ്പന്‍ താടി കണക്കെ പറന്നു നടക്കുന്ന സമയം !
അന്നാണ് ഞാന്‍ അവളെ ആദ്യമായി കണ്ടത് ,ഒരു ചെറിയ പുഞ്ചിരി തന്നു അവള്‍ എന്നെ കടന്നു പോയി ..
കണ്ണില്‍ നിന്നും മറയുന്നത് വരെ ഞാന്‍ അവളെ തന്നെ നോക്കികൊണ്ടിരിന്നു .ഇടക്കിടക്കെ അവളും എന്നെ പുറം തിരിഞ്ഞു നോക്കുന്നുണ്ടായിരിന്നു .
ആശകള്ക്കും ആഗ്രഹങ്ങള്ക്കും ചിറകു മുളച്ചു ,പ്രണയത്തിനെ ആ സുഖം എന്തെന്നു ഞാനും അനുഭവിക്കാന്‍ തുടങ്ങി ..
മനസ്സില്‍ എന്തൊക്കെയോ സംഭവിക്കുന്നത് പോലെ എനിക്ക് തോന്നി ,പ്രണയം ഇത്രക്കും മധുരമായിരിക്കും എന്ന് ഞാന്‍ മനസ്സിലാക്കിയ നിമിഷം ,ഞാനും എന്തൊക്കെയോ ആയി എന്ന് എന്റെ മനസ്സ് എന്നോട് മന്ത്രിച്ചു കൊണ്ടിരിന്നു ...
പിറ്റേ ദിവസം അവളെ കാണുന്നതിനു വേണ്ടി രാവിലെ തന്നെ ഞാന്‍ റോഡില്‍ ഇറങ്ങി നിന്ന് ,എപ്പോളാണ് അവള്‍ സ്കൂളിലേക്ക് പോകുക എന്നറിയില്ലല്ലോ ?
രാവിലെ മുതല്‍ ബസ് സ്റൊപ്പിനു എതിര്‍ വശത്ത് ഞാന്‍ കണ്ണില്‍ എണ്ണ ഒഴിച്ച് അവളെ കാത്തു നിന്നു, അന്നൊരു ബുധനാഴ്ച ആയിരിന്നു സ്കൂള്‍ യൂണിഫോം ഇല്ലാതെ അവള്‍ കൊച്ചു സുന്ദരിയായി വരുന്നത് കണ്ടപ്പോള്‍ എന്റെ ഹൃദയം തുള്ളി ചാടി .ആരും കാണാതെ ഞാന്‍ അവള്ക്കു ഒരു ചെറു പുഞ്ചിരി സമ്മാനിച്ചു ,അവള്‍ എനിക്കും !!!!
പിന്നെ അതെന്റെ ഒരു ശീലമായി ,ദിവസവും രാവിലെ ഒരു നോട്ടം .ഒരു പുഞ്ചിരി !!
അവസാനം എനിക്ക് മനസ്സിലായി ,പ്രേമ പനി എനിക്കും പിടിച്ചു എന്ന് !!!!
ഓരോ ദിവസവും വളരെ പെട്ടെന്ന് നീങ്ങി കൊണ്ടിരിന്നു ,
ദിവസങ്ങള്‍ നീങ്ങി കൊണ്ടേ ഇരിന്നു ,ഞങ്ങലക്ക് ഇടയിലെ പ്രേമ (?) പുരോഗതി ഒന്നും കാണുന്നില്ല .ദിവസവും ഒരു നോട്ടം ,ഒരു ചിരി ,ഇതില്‍ അപ്പുറം ഒന്നും കാണുന്നില്ല
ഇതെന്തൊരു പ്രേമം ?
ഇതിങ്ങനെ പോയിട്ട് കാര്യം ഇല്ല എന്നെനിക്കു മനസ്സിലായി ,എന്റെ വിശുദ്ധ പ്രണയം ഒളിപ്പിച്ചു വെക്കനുല്ലതല്ല എന്ന് എന്റെ മനസ്സു പറഞ്ഞു ,നീ അവളെ അറിയിക്കു ...
അങ്ങിനെ ഞാന്‍ അവളെ അറിയിക്കാന്‍ തിരുമാനിച്ചു ,അതിനു ഒരു വഴിയും ഇല്ല .റോഡിനു അപ്പുറവും ഇപ്പുറവും നില്ക്കു ന്ന രണ്ടു പ്രണയ ജോടികള്‍ .....
സംസാരിക്കനാനെകില്‍ ഒരു വഴിയും കാണുന്നില്ല ,..എങ്ങിനെ എന്റെ പ്രേമം അറിയിക്കും ???
അങ്ങിനെ ഞാന്‍ ഒരു പ്രണയം ലേഖനം എഴുതി ..
എങ്ങിനെ കൊടുക്കും എന്നുള്ളത് മറ്റൊരു പ്രശ്നം ആയി മുന്നില്‍ ....
ആയിടക്കാണ് എന്റെ ഒരു കൂടുകാരന്റെ പ്രണയം ഞാന്‍ മനസ്സിലാക്കിയത് ,അവന്റെ കാമുകി വശം ഞാന്‍ എന്റെ പ്രണയ ലേഖനം കൊടുത്തയച്ചു ......

അതിന്റെ മറുപടിക്ക് വേണ്ടി അതിക ദിവസം കാത്തിരിക്കേണ്ടി വന്നില്ല ...
വളരെ പെട്ടെന്ന് തന്നെ മറുപടി വന്നു ....

അവള്‍ക്ക് ആലോചിക്കാന്‍ പോലും സമയം എടുത്തില്ല എന്നത് എന്നെ അല്ബുധപെടുത്തി !!!!
ഇത്രക്കും ക്രൂരമായി ,അഹങ്കരതോട് അവള്‍ എന്നെ ഇഷ്ടമല്ല എന്ന് അറിയിച്ചപ്പോള്‍ എന്റെ ചങ്ക് കലങ്ങി പോയി !!!!!
എന്റെ നഷ്ട പ്രണയത്തെ ഓര്ത്തു ഞാന്‍ ഒരു വിരഹ ഗാനം പാടണം എന്ന് കരുതി .
അതും നടന്നില്ല ,കാരണം ....
എനിക്ക് പാടാന്‍ അറിയില്ലയിരിന്ന്
( ഇതെന്റെ ജീവിതത്തില്‍ നടന്ന സംഭവം അല്ല ..പാവം എന്റെ കൂട്ടുകാരന്‍ ..............................................
ബു ഹ ഹ ഹ ഹ .....കടപ്പാട് അഫ്സല്‍ @ ലവ് കൂട്ടം )
ഫ്ലാഷ് ബാക്ക് ...
വര്ഷഷങ്ങള്ക്കു. ശേഷം ഞാന്‍ അവളെ കണ്ടപ്പോളും അവളുടെ മുഖത്ത് ആ നാണം കലര്ന്ന. പുഞ്ചിരി ഉണ്ടായിരിന്നു .
എനിക്കരിയില്ലായിരിന്നു എന്തേ അവള്‍ എന്നെ ഇഷ്ടപെടാതിരിന്നത് എന്ന് .,
അത് ഇന്നും ഒരു ചോദ്യ ചിഹ്നം ആയി എന്റെ മുന്നില്‍ കിടക്കുന്നു ...,
അറിയുന്നവര്‍ പറഞ്ഞു തരൂ .........